എഡിറ്റര്‍
എഡിറ്റര്‍
ടീസ്റ്റയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 12th March 2014 6:36pm

teestha

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഇരകളായവരുടെ ആശ്രിതര്‍ക്ക് ലഭിച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ഗുജറാത്ത് പ്രദേശിക കോടതിയില്‍ ആവര്‍ചത്തിച്ച് ആവശ്യപ്പെട്ടു.

ഗുല്‍ബര്‍ഗ് മ്യൂസിയം കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനുമായി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

ടീസ്റ്റക്ക് ജാമ്യം നല്‍കിയാല്‍ ഗുല്‍ബര്‍ഗ് നിവാസികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജയ് ചോക്‌സി വാദിച്ചു.

തന്റെ കീഴിലുള്ള എന്‍.ജി.ഒ ആയ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന് പ്രവര്‍ത്തിക്കാന്‍ വര്‍ഷംതോറും 1.2 ലക്ഷം വേണമെന്ന് പറഞ്ഞ് കലാപ ബാധിതരില്‍ നിന്ന് അനധികൃതമായി ടീസ്റ്റ സംഭാവന പിരിച്ചും എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചു.

ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ഒരു മ്യൂസിയം പണിയാനെന്ന് പറഞ്ഞ് ടീസ്റ്റ ഫണ്ട് തട്ടിയെന്ന് ആരോപിച്ച് റഈസ്ഖാന്‍ എന്ന മുന്‍ കോളനി നിവാസിയാണ് പരാതി നല്‍കിയത്.

അതേസമയം, സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ആരോപണങ്ങള്‍ തീര്‍ത്തും ദുരുദ്ദേശപരമാണെന്ന് കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ടീസ്റ്റ പറഞ്ഞു.

മോഡി പ്രതികാര യുദ്ധത്തിനുള്ള ഉപകരണമായി പരാതിക്കാരനായ റഈസ്ഖാനെ ഉപയോഗിക്കുകയാണെന്നും ടീസ്റ്റ പറഞ്ഞു.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ പരാതി നല്‍കാന്‍ എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയെ സഹായിച്ചത് ടീസ്റ്റയായിരുന്നു. ഇതിന്റെ പകപോക്കലാണ് ടീസ്റ്റക്കെതിരെയുള്ള കേസ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ കേസില്‍ മോഡിയ്ക്ക് പിന്നീട് കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

Advertisement