Categories

ഗു­ജ­റാ­ത്തി­ന് ആ­ദ്യ മു­സ്‌ലിം വ­നി­താ ഡി എ­സ് പി

സൂറത്ത്: സാ­ധാ­ര­ണ ഏ­തൊരു മു­സ്‌ലിം സ്­ത്രീ­യെ­യും പോ­ലെ­യാ­ണ് യാ­സ­മിന്‍ സാ­ജി­ദ് ഷെ­യ്ഖും. സ്­കൂള്‍ ടീ­ച്ചര്‍, ര­ണ്ടു കു­ട്ടി­ക­ളു­ടെ അ­മ്മ. എ­ന്നാല്‍ മ­റ്റു­ള്ള മു­സ്‌ലിം യു­വ­തി­ക­ളില്‍ നി­ന്നും 29 കാ­രിയായ യാ­സ്­മി­നെ വ്യ­ത്യ­സ്­ത­യാക്കുന്ന­ത് ഇ­പ്പോഴ­ത്തെ അ­വ­രു­ടെ ജോ­ലി­യാണ്. സം­സ്ഥാന­ത്തെ ആ­ദ്യ­ത്തെ മു­സ്‌ലിം വ­നി­താ ഡെ­പ്യൂ­ട്ടി സൂ­പ്രി­ഡന്‍ന്റ് ഓ­ഫ് പോ­ലി­സാ­ണ് യാ­സ്­മിന്‍.

ത­ന്റെ അ­വ­സ്ഥ­ക­ളെ­ക്കു­റിച്ച് വ്യ­ക്ത­മാ­യി അ­റി­യാ­മാ­യി­രു­ന്നി­ട്ടും ആ­ത്മ­വി­ശ്വാ­സം കൈ­വി­ട്ടി­ല്ലെ­ന്ന് പ­റ­യു­ന്നു സംസ്ഥാ­ന പ­ബ്ലി­ക് സര്‍­വീ­സ് പ­രീ­ക്ഷ പാസായ
യാ­സ്­മിന്‍.
പുതിയ ജോ­ലി­യില്‍ പ്ര­വേ­ശി­ക്കാ­നി­രി­ക്കു­ക­യാ­ണെ­ങ്കിലും യാ­സ്­മിന്‍ ഇ­പ്പോ­ഴും ത­ന്റെ പ­ഴ­യ ജീ­വി­തം ത­ന്നെ­യാ­ണ് ജീ­വി­ക്കു­ന്നത്. ര­ണ്ടു­മക്ക­ളെ നോ­ക്കുന്നു, വീ­ടി­ന­ടു­ത്തു­ള്ള സ്­കൂ­ളില്‍ കു­ട്ടിക­ളെ പഠി­പ്പി­ക്കുന്നു, പ്രാര്‍­ഥി­ക്കുന്നു, കു­ടും­ബം നോ­ക്കുന്നു. തി­കച്ചും യാ­ഥാ­സ്ഥിതി­ക കു­ടു­ംബ­മാ­ണ് യാ­സ്­മി­ന്റേത്. ത­ന്റെ വി­ജ­യം പൂര്‍­ണ­മാ­യും ഭര്‍­ത്താ­വി­നും കു­ടും­ബ­ത്തിനും സ­മര്‍­പ്പി­ക്കു­കയാണ് യാ­സ്­മിന്‍.

പഠി­ക്കാന്‍ മി­ടു­ക്കി­യാ­യി­രു­ന്നു യാ­സ്­മിന്‍. ഉ­ന്ന­ത വി­ദ്യാ­ഭ്യാ­സം ന­ട­ത്ത­ി ന­ല്ലൊ­രു ജോ­ലി നേ­ട­ണ­മെ­ന്നാ­യി­രു­ന്നു യാ­സ­മി­ന്റെ ആ­ഗ്ര­ഹ­മെ­ന്ന് യാ­സ്­മിന്റ പി­താ­വ് ഖ­യാ­സ് മു­ഹമ്മ­ദ് ഷെ­യ്­ഖ് ഓര്‍­ക്കുന്നു.

ക­ഴി­ഞ്ഞ ഏ­ട്ടു വര്‍­ഷ­മാ­യി ശ­ര­ദ എ­ഫ് എം സ്­കൂ­ളില്‍ അ­ധ്യാ­പി­ക­യാ­ണ് യാ­സ്­മിന്‍. സി­വില്‍ സര്‍­വീ­സ് പ­രീ­ക്ഷ­യു­ടെ അ­ന്ന് യാ­സ്­മിന്‍ ഗര്‍­ഭി­ണി­യാ­യി­രുന്നു. അ­ഭി­മു­ഖ­ത്തി­ന് ത­ന്റെ 21 ദിവ­സം മാത്രം പ്രാ­യ­മു­ള്ള കു­ഞ്ഞി­നെയും കൊ­ണ്ടാ­ണ് പോ­യത്. പ­രീ­ക്ഷ­യില്‍ യാ­സ്­മി­ന് 13ാം റാ­ങ്കാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.