എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തത് മോദിയ്ക്ക് റാലി നടത്താനാണെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Thursday 12th October 2017 8:45pm

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത മറ്റൊരു സംസ്ഥാനമായ ഗുജറാത്തിലെ തിയ്യതി മാത്രം പ്രഖ്യാപിച്ചില്ല. ഇതിന് പിന്നില്‍ കേന്ദ്രത്തിന്റേയും ബി.ജെ.പിയുടേയും സമ്മര്‍ദ്ദമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഒക്ടോബര്‍ 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് മോദിയുടെ റാലിക്ക് തടസമാകാതിരിക്കാനാണ് നീക്കമെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല ആരോപിച്ചു.


Also Read:  കൊടിക്കുന്നില്‍ സുരേഷിന് നേരെ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച; അധിക്ഷേപിച്ചതിന് കാരണം സുരേഷ് ദളിതനായുകൊണ്ടെന്ന് കോണ്‍ഗ്രസ്


നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ മോദി സര്‍ക്കാര്‍ കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സുര്‍ജേവാല ട്വിറ്ററില്‍ ആരോപിക്കുന്നു.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് നീക്കമെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് 16 ന് മോദി ഗുജറാത്തിലേക്ക് പോകുന്നതെന്നും സുര്‍ജേവാല പറയുന്നു.

Advertisement