അഹമ്മദാബാദ്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന വര്‍ഗീയ വീഡിയ പ്രചരണത്തില്‍ ഗുജറാത്ത് ഇലക്ഷ്ന്‍ കമ്മീഷന്‍ അന്വേഷണത്തിനുത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Subscribe Us:

വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഗുജറാത്ത് ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി.സൈ്വന്‍ അഹമ്മദാബാദ് സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമായ എന്‍.ഡി.ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത്.


Also Read: ഒരു ചാക്ക് സിമന്റിനു 8000 രൂപ; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അരുണാചലിലെ ഗ്രാമകാഴ്ചകള്‍ ഇങ്ങിനെ


സംസ്ഥാനത്ത് ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു ന്യൂനപക്ഷസമുദായത്തില്‍നിന്ന് ഭൂരിപക്ഷമതത്തിലെ സ്ത്രീകള്‍ക്കുപോലും സുരക്ഷ ലഭിക്കില്ലെന്നാണ് ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുള്ള ഗുജറാത്തിഭാഷയിലുള്ള വീഡിയോയില്‍ പറയുന്നത്.

പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയുള്ള വീഡിയോ അവസാനിക്കുന്നത് ‘നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷ’ എന്ന ആഹ്വാനത്തോടെയാണ്. സോഷ്യല്‍മീഡിയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ഗോവിന്ദ് പാര്‍മാര്‍ കമ്മീഷനു പരാതി നല്‍കുന്നത്.

വീഡിയോ വളരെ പ്രൊഫഷണലായി നിര്‍മിച്ചതാണെന്നും അതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കളെ എളുപ്പത്തില്‍ കണ്ടെത്തണമെന്നും ഗോവിന്ദ് പാര്‍മാര്‍ പറഞ്ഞു. മതധ്രുവീകരണം ലക്ഷ്യമിട്ടുള്ള വീഡിയോയാണിതെന്ന ആരോപിച്ച രംഗത്തെത്തിയ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ മറുപ്രചരണവും ആരംഭിച്ചിട്ടുണ്ട്.


Dont Miss:  ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചരണം; പാക് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി


‘ഗുജറാത്തിനെ ഭയപ്പെടുത്തരുത്’ എന്ന പേരില്‍ കോണ്‍ഗ്രസ് ഐ.ടി.സെല്ലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ പ്രചരണം. കേസില്‍ വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.