എഡിറ്റര്‍
എഡിറ്റര്‍
ജോലിക്കാരന് 600 കോടിയുടെ സ്വത്ത് എഴുതി വെച്ച കോണ്‍ഗ്രസ് എം.എല്‍.എ
എഡിറ്റര്‍
Tuesday 14th January 2014 4:43pm

congress

രാജ്‌കോട്ട്: നാല്‍പ്പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു നേതാവിന്റെ ആസ്തി 600 കോടി! ഗുജറാത്ത് സ്വദേശിയായ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ഗജരാജ് സിങ്ങിനാണ് 600 കോടിയുടെ ആസ്തിയുള്ളത്.

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഗജരാജ് സിങ് സ്വത്ത് എഴുതിവെച്ചതാകട്ടെ വീട്ടിലെ സഹായിയുടെ പേരിലും. ഗജരാജ് സിങ് എഴുതിയ വില്‍പത്രത്തിലാണ് സ്വത്തുക്കളുടെയെല്ലാം അവകാശിയായി സഹായിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ ഗജരാജ് സിങ് മരണപ്പെട്ടെങ്കിലും ഇപ്പോഴാണ് ബന്ധുക്കള്‍ വില്‍പത്രം കണ്ടെത്തുന്നത്. സ്വത്ത് മുഴുവന്‍ വേലക്കാരന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഗജരാജ് സിങ്ങിന്റെ ബന്ധുക്കള്‍ വേലക്കാരനേയും കുടുംബത്തേയും ബന്ധികളാക്കി.

പിന്നീട് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ബന്ധുക്കള്‍ തങ്ങളെ ബന്ധുക്കളാക്കുമെന്ന് കരുതിയില്ലെന്നും ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും ഗജരാജ് സിങ്ങിന്റെ ജോലിക്കാരന്‍ വീണു ഭായി അറിയിച്ചു.

Advertisement