അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കുരങ്ങനെന്ന് വിളിച്ച് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോഡ്‌വാഡിയ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണവേളയിലാണ് അര്‍ജുന്‍ മോഡിയെ കുരങ്ങനെന്ന് വിളിച്ചത്.

Ads By Google

പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സിംഹത്തോടും മോഡിയെ കുരങ്ങനോടുമാണ് അര്‍ജുന്‍ ഉപമിച്ചിരിക്കുന്നത്. ‘ മരത്തിന് മുകളില്‍ ഇരിക്കുന്ന കുരങ്ങന്‍ താഴെയുള്ള സിംഹത്തെ വെല്ലുവിളിക്കുകയാണ്’. എന്നാണ് അര്‍ജുന്‍ പറഞ്ഞത്.

ചിലയാളുകള്‍ പ്രധാനമന്ത്രിയാകുന്നതും സ്വപ്‌നം കണ്ടിരിക്കുകയാണെന്നും അര്‍ജുന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കളവ് പറയുന്നതിന് നൊബേല്‍ സമ്മാനം നല്‍കുന്നുണ്ടെങ്കില്‍ അത് നരേന്ദ്ര മോഡിക്ക് ലഭിക്കുമെന്നും സംസ്ഥാനത്ത് കോടികളുടെ വികസന പദ്ധതിയാണ് മോഡി പ്രഖ്യാപിച്ചത് എന്നാല്‍ സംസ്ഥാനത്തിന്റെ മൊത്തം ബഡ്ജറ്റിനെ കുറിച്ച് മോഡി മിണ്ടുന്നില്ലെന്നും അര്‍ജുന്‍ ആരോപിച്ചു.