അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥിതി അപകടത്തിലാണെന്ന് പറയുന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഫോണ്‍സംഭാഷണം പുറത്ത്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥിതിയും ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥിതിയും അപകടത്തിലാണെന്നാണ് രൂപാനി പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്.

നരേഷ് സംഗീതുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഗുജറാത്തില്‍ 5 ശതമാനം മാത്രം ജൈനമതക്കാര്‍ മാത്രമുള്ളപ്പോഴാണ് തന്നെ മുഖ്യമന്ത്രിയാക്കത് എന്നും അക്കാര്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ പറഞ്ഞതായി വിജയ് രൂപാനി സംഭാഷണത്തിനിടെ പറയുന്നുണ്ട്.


Dont Miss യു.ഡി.എഫ് വിട്ട് ജെ.ഡി.യു ഇടതിലേക്ക്; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍


തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്. നമ്മുടെ പഴയ പ്രതാപം വീണ്ടെടുക്കണം. ജൈനമനതക്കാര്‍ക്കായി ഈ രാജ്യത്ത് ഒരു മുഖ്യമന്ത്രി മാത്രമേ നിലവിലുള്ളൂ എന്ന കാര്യം മറക്കരുതെന്നും വിജയ് രൂപാനി സംഭാഷണത്തില്‍ പറയുന്നു.

അതേസമയം എന്തുവിലകൊടുത്തും തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുമെന്നും താങ്കള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നരേഷ് രൂപാനിക്ക് മറുപടി നല്‍കുന്നുണ്ട്.