കൊച്ചി: സ്വകാര്യ സന്ദര്‍ശനത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിലെത്തും.വൈകുന്നേരം ആറിന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലെത്തുന്ന മോഡി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് മലബാറിലാണ് താമസിക്കുക.

അതിനിടെ മോഡി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുമായി കുടിക്കാഴ്ച്ച നടത്തുമെന്ന് സൂചനയുണ്ട്. ഞായറാഴ്ച്ച ഗുരുവായൂരിലേക്കു പോകുന്ന മോഡി ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈലാസ് നാഥന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് അഹമ്മദാബാദിലേക്ക് തിരിച്ചുപോകും.