എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പരസ്യം, ബി.ജെ.പി നേതാക്കള്‍ പാണ്ഡവന്‍മാര്‍
എഡിറ്റര്‍
Friday 6th April 2012 2:55pm

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ‘ അഭിനയിച്ച’ പരസ്യം വിവാദമാകുന്നു. ഗുജറാത്ത് ബി.ജെ.പിയുടെ ഒരു പരസ്യത്തില്‍ നരേന്ദ്രമോഡിയെ കൃഷ്ണനായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആംരേലി ജില്ലാ പ്രസിഡന്റ് ഭരത് കാണാബാറാണ് പരസ്യം തയ്യാറാക്കിയത്. പ്രാദേശിക ഭാഷാ പത്രങ്ങളിലെല്ലാം പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബി.ജെ.പി പ്രസിഡന്റിനെ അര്‍ജുനനായും, മറ്റ് ബി.ജെ.പി നേതാക്കളെ പാണ്ഡവന്‍മാരായും ചിത്രീകരിച്ചിരിക്കുന്നു. ഈ പരസ്യത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Advertisement