ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
ബി.ജെ.പി എം.എല്‍.എയെ ബെല്‍റ്റൂരി അടിച്ച് കോണ്‍ഗ്രസ് എം.എല്‍.എ; ഗുജറാത്ത് നിയമസഭയില്‍ തമ്മില്‍തല്ല്
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 3:34pm
ഗുജറാത്ത് നിയമസഭയില്‍ എം.എല്‍.എമാര്‍ തമ്മിലടി. ബജറ്റ് സെഷനിടെയാണ് കോണ്‍ഗ്രസ്-ബി.ജെ.പി എം.എല്‍.എമാര്‍ തമ്മില്‍തല്ലിയത്. കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ് ദുധത് ബി.ജെ.പി എം.എല്‍.എ ജഗദീഷ് പഞ്ചലിനെ ബെല്‍റ്റ് ഊരി അടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് എം.എല്‍.എമാരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

 
ആശാറാം ബാപ്പു കേസില്‍ അന്വേഷം നടത്തിയ ജസ്റ്റിസ് ഡി.കെ ചതുര്‍വേദി കമ്മിഷന്റെ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനെ ചൊല്ലിയാണ് കയ്യാങ്കളി.
 
ചോദ്യവേളക്ക് ശേഷം സംസാരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് എം.എല്‍.എ വിക്രം മാദത്തിനെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി തടഞ്ഞതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് മാദത്തിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് എം.എല്‍.എ അമ്രിഷ് ദര്‍ ആവശ്യപ്പെട്ടതും സ്പീക്കര്‍ പരിഗണിച്ചില്ല.
 
തുടര്‍ന്ന് ദറിനെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ ജഗദീഷ് പതഞ്ചല്‍ എന്തോ കാര്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.

Advertisement