അഹമ്മദാബാദ്: കന്നുകാലികളെ മാംസവില്‍പ്പനക്കായി കൊല്ലുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ചുമത്തുന്ന ബില്‍ ഗുജറാത്ത നിയമസഭ പാസാക്കി. പ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ചതോടെ ഏകകഠമായാണ് സഭയില്‍ബില്ല് പാസായത്.

പശുക്കളെ കൊല്ലുന്നത നിരോധിച്ച് 1994ല്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. പൌരന്മാരുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി 1998ല്‍ ഹൈക്കോടതി ഗോവധ നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. എന്നാല്‍, സുപ്രീം കോടതി നിയമം നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തി.

തുടര്‍ന്ന് 2003ല്‍ പശു, കിടാവ്, എരുമ, കാള എന്നിവയെ കൊല്ലുന്നത് നിരോധിച്ച് നിയമം പാസാക്കി. ഇതനുസരിച്ച കുറ്റം ചെയ്തവര്‍ക്ക് ചുമത്തിയിരുന്ന പരമാവധി ശിക്ഷ ആറ് മാസവും ആയിരം രൂപയുമായിരുന്നു. ഇത് യഥാക്രമം ഏഴ് വര്‍ഷവും 50,000 രൂപയുമായി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ പുതിയ ബില്ല് പാസാക്കിയെടുത്തത്.