Categories

ഗുഡ്‌ലക്ക് ജൊനാഥന്‍ നൈജീരിയന്‍ പ്രസിഡന്റ്

goodluk-jonathan,jonathanഅബൂജ: നൈജീരിയയില്‍ ഈ മാസം 16ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ വിജയിച്ചതായി റിപ്പോര്‍ട്ട്.

പ്രധാന എതിരാളിയായ മൂന്‍ സൈനിക ഭരണാധികാരിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ജൊനാഥന്റെ വിജയം. കോണ്‍ഗ്രസ് പ്രോഗ്രസീവ് ചെയ്ഞ്ചി(സി.പി.സി)ന്റെ മുഹമ്മദ് ബുഹാരി 30 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ജോനാഥന്‍ 60.02 ശതമാനം വോട്ടാണ് നേടിയതെന്ന് സ്വതന്ത്ര ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. 20 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഉമറു യാര്‍അദുവയുടെ മരണത്തേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയിലാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോനാഥന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തത്.

ക്രിസ്ത്യാനികള്‍ ധാരാളമായി താമസിക്കുന്ന തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് ജൊനാഥന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. വടക്കന്‍ ഭാഗത്തെ മുസ് ലീംകളുടെ പിന്തുണയും ജൊനാഥന് രക്ഷയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.