Categories

ഗ്വാങ്ഷൂ:ഹോക്കിയില്‍ തകര്‍പ്പന്‍ ജയം, നീന്തലില്‍ നിരാശ

ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒമ്പതുഗോളുകള്‍ക്കാണ് ഇന്ത്യ തരിപ്പണമാക്കിയത്

അതിനിടെ ഏറെ പ്രതീക്ഷപുലര്‍ത്തിയ നീന്തലില്‍ ഇന്ത്യയുടെ പ്രതീക്ഷയായ വീര്‍ധവാല്‍ ഘാഡെക്ക് 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 49.47 സെക്കന്റിലാണ് ഖാഡെ നീന്തല്‍ പൂര്‍ത്തിയാക്കിയത്.

മല്‍സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. നേരത്തേ പുരുഷന്‍മാരുടെ 200 മീറ്റര്‍ മെഡ്‌ലേയില്‍ മല്‍സരിച്ച രോഹനും യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വീര്‍ധവാല്‍ ഖാഡെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ വെങ്കലം നേടിയിരുന്നു.

ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ആദ്യമല്‍സരം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്ക് ആശിഷ് കുമാര്‍ അല്‍ഭുത മെഡല്‍ സമ്മാനിച്ചിരുന്നു. പുരുഷവിഭാഗം ജിംനാസ്റ്റിക്‌സിലെ ഫ്‌ളോര്‍ എക്‌സര്‍സൈസ് വിഭാഗത്തിലാണ് ആശിഷ് വെങ്കലം നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.