ഗ്വാങ്ഷു: ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ മെഡല്‍പട്ടികയിലേക്ക് മറ്റൊരു വെങ്കലം കൂടി. നീന്തലില്‍ നിന്നാണ് ഇത്തവണ വെങ്കലം . പുരുഷന്‍മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ് ഇനത്തില്‍ വീര്‍ധവാല്‍ ഖാഡെയാണ് ഇന്ത്യക്കുവേണ്ടി വെങ്കലം നേടിയത്.

50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ തലനാരിഴക്കാണ് ഖാഡെയ്ക്ക് വെങ്കലം നഷ്ടമായത്. ഈയിനത്തില്‍ മല്‍സരിച്ച മറ്റിന്ത്യന്‍ താരങ്ങള്‍ക്കൊന്നും ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.

എന്നാല്‍ ഫുട്‌ബോളില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി നേരിടേണ്ടിവന്നു.ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ 5-0നാണ് ഇന്ത്യയെ തറപറ്റിച്ചത്. കളിയുടെ തുടക്കത്തില്‍ അല്‍പ്പം പ്രതിരോധിച്ചെങ്കിലും പിന്നീട് ഇന്ത്യ തകരുകയായിരുന്നു. ജപ്പാനുവേണ്ടി കെന്‍സുകെ നകായി രണ്ടുഗോള്‍ നേടി. കസൂയ നകാമുറ, കൊട്ട മിനുസമ, യാമസാകി എന്നിവരാണ് ഗോള്‍നേടിയത്.