Categories

ഗ്വാങ്ഷൂ: തുഴച്ചിലില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും

ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ സ്‌കള്‍സ് വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ബജ്‌രംഗ് ലാല്‍ താക്കറാണ് സ്വര്‍ണം നേടിയത്. 7 മിനുറ്റും 4 സെക്കന്‍ഡും കൊണ്ടാണ് ലാല്‍ 2000 മീറ്റര്‍ ദൂരം പിന്നിട്ടത്. അതിനിടെ പുരുഷന്‍മാരുടെ തുഴച്ചില്‍ ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടിയിട്ടുണ്ട്.

ജനില്‍ കൃഷ്ണന്‍, സനില്‍ തോമസ് എന്നീ മലയാളികള്‍ ഉള്‍പ്പെട്ട ടീമിനാണ് വെള്ളി. വനിതകളുടെ തുഴച്ചിലിലും ഇന്ത്യ ഇന്ന് വെങ്കലം നേടിയിട്ടുണ്ട്. അതിനിടെ ഷൂട്ടിംഗിലും ഇന്ത്യ ഇന്ന് മെഡല്‍ കരസ്ഥമാക്കി. ഇന്നു നടന്ന ട്രാപ്പ് ഷൂട്ട് ഇനത്തില്‍ ഇന്ത്യ വെങ്കലമാണ് നേടിയത്. എന്നാല്‍ സ്‌ക്വാഷില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ദീപിക പള്ളിക്കലും ജ്യോസ്‌ന ചിന്നപ്പയും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്.

കഴിഞ്ഞദിവസം നടന്ന തുഴച്ചില്‍ ലൈറ്റ് വെയ്റ്റ് ഇനത്തില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടിയിരുന്നു. മലയാളികളായ ജെനില്‍ കൃഷ്ണന്‍, സജി തോമസ് എന്നിവരടങ്ങിയ തുഴച്ചില്‍ ടീമും വെള്ളി നേടിയിരുന്നു. മാവേലിക്കര സ്വേദേശിയാണ് ജെനില്‍. സജി തോമസ് ചമ്പക്കുളത്തുകാരനും.

നേരത്തേ ഷൂട്ടിംഗില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെങ്കലം നേടിയിരുന്നു. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിജയകുമാര്‍ മെഡല്‍ നേടിയത്. ഇന്ത്യ ഇതുവരെ രണ്ടു സ്വര്‍ണവും ഏഴുവെള്ളിയും എട്ടുവെങ്കലവും നേടിയിട്ടുണ്ട്. 111 സ്വര്‍ണമടക്കം 207 മെഡലുകള്‍ നേടിയ ചൈനയാണ് മെഡല്‍പട്ടികയില്‍ ബഹുദൂരം മുന്നില്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.