ഗ്വാങ്ഷു: പതിനാറാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടങ്ങി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ ഗഗന്‍ നരംഗാണ് ഇന്ത്യയുടെ രണ്ടാംവെള്ളി നേടിയത് . പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ശ്രീനിവാസ റാവു, സുഖന്‍ ദേവ് എന്നിവര്‍ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

നേരത്തേ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടിയിരുന്നു. . ടീം ഇനത്തില്‍ ഗഗന്‍ നരംഗ്, അഭിനവ് ബിന്ദ്ര, സജ്ഞീവ് രജ്പുത് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. നാലുസ്വര്‍ണം നേടിയ ചൈനയാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്

ഗെയിംസിലെ ആദ്യസ്വര്‍ണം ചൈന സ്വന്തമാക്കിയിരുന്നു. . വൂഷുവില്‍ ചൈനയുടെ യുവാന്‍ സിയോഷോവിന്‍ ആണ് സ്വര്‍ണം നേടിയത്. അതേസമയം ബാഡ്മിന്റണിലെ ടീം ഇനങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തായി. പുരുഷവിഭാഗത്തില്‍ ചെനീസ് തായ്‌പേയ് 4-1നും വനിതാ വിഭാഗത്തില്‍ 3-2 ന് ഇന്തോനേഷ്യയുമാണ് ഇന്ത്യയെ തകര്‍ത്തത്.