Categories

ഗ്വാങ്ഷൂ: തുഴച്ചിലില്‍ ഇന്ത്യക്ക് രണ്ടു വെള്ളി,ഷൂട്ടിംഗില്‍ വെങ്കലം

ഗ്വാങഷൂ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് തുഴച്ചിലില്‍ അപ്രതീക്ഷിത നേട്ടം. പുരുഷന്‍മാരുടെ തുഴച്ചിലില്‍ ടീമിനങ്ങളില്‍ രണ്ടുവെള്ളിയാണ് ഇന്ത്യ തുഴഞ്ഞെടുത്തത്. വെള്ളി നേടിയ തുഴച്ചില്‍ ടീമില്‍ രണ്ടുമലയാളികള്‍ ഉണ്ട്. സജി തോമസ്, ജെനില്‍ കൃഷ്ണന്‍ എന്നിവരാണ് വെള്ളി നേടിയ ടീമിലുള്ളത്.

അതിനിടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് മറ്റൊരു വെങ്കലം കൂടിലഭിച്ചു. 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വിജയകുമാറാണ് വെങ്കലം നേടിയത്.

കഴിഞ്ഞദിവസം വൂഷുവില്‍ ഇന്ത്യയുടെ സന്ധ്യാറാണി വെള്ളി നേടിയിരുന്നു. ഇന്നലെ ഇന്ത്യക്ക് ഈയൊരൊറ്റ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലിനേറ്റ പരിക്കിനെ അവഗണിച്ചുകൊണ്ടാണ് സന്ധ്യാറാണി കളിക്കാനിറങ്ങിയത്. വുഷൂവില്‍ ഇന്ത്യയുടെ ബിമല്‍ജിത് സിംഗ് വെങ്കലം നേടിയിരുന്നു.

അതിനിടെ ടെന്നിസില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ സാനിയ മിര്‍സ രണ്ടാംറൗണ്ടിലെത്തിയിട്ടുണ്ട്. ബാഡ്മിന്റണില്‍ സൈന നേവാള്‍ മലേഷ്യന്‍ താരത്തെ തോല്‍പ്പിച്ച് മുന്നേറിയിട്ടുണ്ട്. ഗെയിംസില്‍ ഇന്ന് 54 മെഡലുകള്‍ക്കുവേണ്ടി പോരാട്ടം നടക്കും. സ്‌ക്വാഷില്‍ ഇന്ത്യയുടെ മലയാളിതാരം ദീപിക പള്ളിക്കല്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.