ഗ്വാങ്ഷൂ: പതിനാറാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സുവര്‍ണനേട്ടം തുടങ്ങി. ബില്യാര്‍ഡ്‌സില്‍ പങ്കജ് അദ്വാനിയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. . വെറും ഒരുപോയിന്റ് നഷ്ടത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായത്. നേരത്തേ 10 മീറ്റര്‍ എയപിസ്റ്റളില്‍ വ്യക്തിഗതവിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെങ്കലം നേടിയിരുന്നു.

ഗെയിംസിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് രണ്ട് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഗഗന്‍ നരംഗാണ് ഇന്ത്യയുടെ രണ്ടാം വെള്ളി നേടിയത്. 10 മീറ്റര്‍ ടീം ഇനത്തില്‍ നരംഗ്, ബിന്ദ്ര, സജ്ഞീവ് രജ്പൂത് എന്നിവരടങ്ങിയ ടീം വെള്ളി സ്വന്തമാക്കി.

പതിനാറാം ഏഷ്യന്‍ ഗെയിംസ്് തങ്ങളുടേതാക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ചൈനയുടെ ഇതുവരെയുള്ള പ്രകടനം. ഇതുവരെ തീര്‍പ്പായ 28 സ്വര്‍ണത്തില്‍ 19 എണ്ണവും ചൈന സ്വന്തമാക്കിക്കഴിഞ്ഞു. ജപ്പാനും ദക്ഷിണകൊറിയയുമാണ് രണ്ടാം സ്ഥാനത്തിനായി മല്‍സരിക്കുന്നത്.