ന്യൂദല്‍ഹി: സിനിമ ടിക്കറ്റ് ഉള്‍പ്പെടെ 66 ഇനങ്ങളുടെ നികുതി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. 100 രൂപവരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 18 ശമാനമായാണ് കുറച്ചിരിക്കുന്നത്. 28 ശതമാനത്തില്‍ നിന്നാണ് 18 ആയി കുറച്ചിരിക്കുന്നത്. ജി.എസ്.ടി പ്രാബല്ല്യത്തില്‍ വരുന്നതുമായി സംബന്ധിച്ച് നികുതി തര്‍ക്കം നിലനിന്നിരുന്ന 133 വസ്തുക്കളില്‍ 66 എണ്ണത്തിന്റെ നികുതിയാണ് യോഗത്തില്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.


Also read പശു തങ്ങളുടെ ദൈവം; കേരളമല്ല ആര് എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും; കശാപ്പ് നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രമേഷ് ചന്തപ്പ


യോഗ ധാരണയനുസരിച്ച് കശവുണ്ടി കയര്‍, അഗര്‍ബത്തി, എന്നിവയുടെ നികുതി 12ല്‍ നിന്ന് 5 ശതമാനമായാണ് കുറച്ചിട്ടുണ്ട്. അതേസമയം, ലോട്ടറി ടിക്കറ്റിന്റെ നികുതിയുടെ കാര്യത്തില്‍ യോഗത്തില്‍ ധാരണയായില്ല. 133 ഇനങ്ങളുടെ നകുതി കുറയ്ക്കണം എന്ന ആവശ്യമാണ് ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ വന്നിരുന്നത്. ഇതില്‍ നിന്നാണ് 66 എണ്ണം കൗണ്‍സില്‍ പരിഗിച്ചത്.

100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി തുടരുമെന്നും യോഗം വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം സ്‌കൂള്‍ ബാഗുകള്‍ക്ക് 28 ശതമാനമാണ് നികുതി. കംപ്യൂട്ടര്‍ പ്രിന്റര്‍, കണ്‍മഷി എന്നിവയുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി. കുട്ടികള്‍ക്കുള്ള കളറിംഗ് ബുക്കുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 ശതമാനം നികുതിയായിരുന്നു നിലവില്‍ കളറിംഗ് ബുക്കുകള്‍ക്ക് ഉണ്ടായിരുന്നത്.


Dont miss കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ