ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന വിമര്‍ശനങ്ങള്‍ നിഷേധിച്ച് അരുണ്‍ ജെയ്റ്റ്‌ലി.
ആളുകള്‍ പറയുന്നതിനനുസരിച്ചുള്ള നയമല്ല മറിച്ച് ശരിയായ സാമ്പത്തിക നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നായിരുന്നു ജെയ്റ്റ്ലിയുടെ പ്രസ്താവന.

Subscribe Us:

കൃത്യമായി സമയത്താണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വേണ്ട സുപ്രധാന മാറ്റങ്ങള്‍ നടപ്പാക്കിയതെന്നും അത് വരും ദിവസങ്ങളില്‍ ഗുണകരമായി മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആളുകളുടെ ഇഷ്ടമനുസരിച്ചുള്ള സാമ്പത്തിക നയമല്ല ഇന്ത്യയില്‍ നടക്കുന്നത്. എല്ലാവരെയും ഒരുപോലെ തൃപ്തി പെടുത്തുന്ന നയമാണ് സാമ്പത്തിക മേഖലയില്‍ നടപ്പാക്കിയിരിക്കുന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.


Also Read:  ‘എന്റെ ലഡു തരില്ലെടാ അച്ഛാ…’; ധോണിയുടെ സ്റ്റമ്പിംഗിനേക്കാള്‍ വേഗത്തില്‍ അച്ഛന്റെ വായില്‍ നിന്നും ലഡു തട്ടിയെടുത്ത് സിവ, വീഡിയോ കാണാം


ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ മികച്ച നിലയിലാണ്. ഇത് തുടരുന്നതിനുള്ള ശ്രമങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മീറ്റില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് സ്വന്തം പാളയത്തില്‍നിന്നും പ്രതിപക്ഷത്തുനിന്നും കേന്ദ്ര സര്‍ക്കാരിനുണ്ടായത്.

നേരത്തെ, ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നടപടികളാണ് സാമ്പത്തിക മേഖലയെ തളര്‍ത്തിയതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തിയിരുന്നു.