അഹമ്മദാബാദ്: ജി.എസ്.ടിയ്‌ക്കെതിരെ പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ വന്‍ പ്രതിഷേധം. ജി.എസ്.ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ജി.എസ്.ടി പിന്‍വലിക്കുന്നതുവരെ കടകളടച്ചു സമരം ചെയ്യുമെന്നാണ് വസ്ത്രവ്യാപാരികള്‍ അറിയിച്ചത്. വസ്ത്രവ്യാപാരികള്‍ക്കു പുറമേ തുണിയുല്പാദകരും സമരത്തില്‍ പങ്കാളികളാവുന്നത് ബി.ജെ.പിക്ക് വലിയ തലവേദനയായിരിക്കുകയാണ്.

നികുതി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണു വസ്ത്രവ്യാപാരിമേഖലയിലുള്ളവരുടെ നിലപാട്. കഴിഞ്ഞ നാലുദിവസമായി കടകളടച്ചു ഇവര്‍ സമരത്തിലാണ്.


Also Read: തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്


എന്നാല്‍ നികുതി പിന്‍വലിക്കില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട്. ഈ മേഖലയ്ക്ക് ഒരു തരത്തിലുമുള്ള ഇളവും നല്‍കാനാവില്ലെന്നു ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ വ്യക്തമാക്കി.

അഞ്ചുശതമാനം നികുതിയെന്നതില്‍ ഒരു മാറ്റവും വരുത്തില്ല. നാളിതുവരെ നികുതിയിനത്തില്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണു വസ്ത്രവ്യാപാരികള്‍ അവകാശപ്പെടുന്നത്.