തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അധികാരവും വിഭവങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരായ പ്രക്ഷോഭത്തിലൂടെയേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ എന്ന് സംസ്ഥാന ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്.

Subscribe Us:

രാജ്യത്തെ കറന്‍സിയില്‍ 86 ശതമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും കേരളത്തിലെ സഹകരണ മേഖലയ്ക്ക് അത് ഏല്‍പ്പിച്ച കനത്ത ആഘാതവും അധികാര കേന്ദ്രീകരണത്തിലെ അപകടത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിടക്കാരുടെ താല്‍പര്യാനുസരണം സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അധികാരം കുറയ്ക്കുന്നതിന് നടത്തുന്ന ആക്രമണത്തിന് ഉദാഹരണമാണ് ജി.എസ്.ടിയെന്നും സംസ്ഥാനങ്ങളുടെ നികുതി അധികാരം കവര്‍ന്നടുക്കുന്നതാണ് ജി.എസ്.ടിയെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഇത്രയ്ക്ക് ഹൃദയവിശാലതയുള്ള പാവത്തിനെയാണോ ഡബിള്‍ചങ്കന്‍ എന്നൊക്കെ വിളിക്കുന്നത്: പിണറായിയെ പരിസഹിച്ച് അഡ്വ. ജയശങ്കര്‍


രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്വേച്ഛാധിപത്യം ഫാസിസ്റ്റ് പ്രവണതയുടെ പ്രകടനമാണ്. ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന പ്രശ്‌നം ദേശീയ പ്രശ്‌നമാണ്. സംസ്ഥാനങ്ങളില്‍ നിന്നും അധികാരങ്ങളും വിഭവങ്ങളും കേന്ദ്രീകരിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്.

സംസ്ഥാനങ്ങളുടെ ചെലവില്‍ കേന്ദ്രത്തെ ശക്തിപ്പെടുത്ത അവസ്ഥയാണതെന്നും കേന്ദ്രത്തോടൊപ്പം കൂടിയാണ് വന്‍കിട മൂലധനം വളരുന്നതെന്നും പറഞ്ഞ പ്രഭാത് പട്‌നായിക് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സന്തുലിതമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.