ന്യുദല്‍ഹി : ജി.എസ്.ടി ഉപദേശകസമിതിയംഗത്തെ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഉപദേശകസമിതിയുടെ സൂപ്രണ്ട് ആയ മനീഷ് മല്‍ഹോത്രയാണ് അറസ്റ്റിലായത്.

ഒരു ബിസിനസുകാരനില്‍ വാര്‍ഷിക, പാദവാര്‍ഷിക തവണയായി പണം വാങ്ങി വഴിവിട്ടു സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നാണ് ആരോപണം. ഗൂഢാലോചന, നിയമവിരുദ്ധമല്ലാതെ പണം വാങ്ങല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

മല്‍ഹോത്രയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മനസ്പാട്ര എന്ന ടാക്സ് കണ്‍സള്‍ട്ടന്റിനേയും സി.ബി.ഐ അറസ്റ്റ് ചെയതിട്ടുണ്ട്.

പിടിയിലായ പാട്രയ്ക്ക് മല്‍ഹോത്രയായും മറ്റനേകം എക്‌സൈസ് ഉദ്യേഗസ്ഥരുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നും സ്ഥിരമായി ഉദ്യേഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കുമിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയാണെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.