ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ റോക്കറ്റ് ബൂസ്റ്ററായ സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് ബൂസ്റ്റര്‍ (എസ് 200) വിജയകരമായി ഗ്രൗണ്ട് ടെസ്റ്റ് നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു പരീക്ഷണം. 207 ടണ്‍ ദ്രവ ഇന്ധനം നിറക്കുന്ന ബൂസ്റ്റര്‍ 103 സെക്കന്റു നേരമാണ് പ്രവര്‍ത്തിപ്പിച്ചത്. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റില്‍ ഉപയോഗിക്കുന്ന ബൂസ്റ്ററാണ് ഇത്.

നാസക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കുമൊപ്പം ഇത്തരം സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 10 വര്‍ഷമായി ഇതിനുള്ള പരീക്ഷണത്തിലായിരുന്നു. ബൂസ്റ്ററിന്റെ നീളം 25 മീറ്ററാണ്. നാസയുടെ ബൂസ്റ്ററിന്റേതും യൂറോപ്യന്‍ ഏജന്‍സിയുടേതും യഥാക്രമം 440 ടണ്‍37.8 മീറ്ററും, 240 ടണ്‍ 31.6 മീറ്റര്‍ എന്നിങ്ങനെയാണ്.