ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ ജിയോ-സ്റ്റേഷണറി/വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹമായ ജിസാറ്റ് ഇന്ന് രാവിലെ വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചു. ഏര്യന്‍ VA-202 എന്ന റോക്കറ്റാണ് ജിസാറ്റ്-8-നെ ഭ്രമണപഥത്തിലെത്തിച്ചത്.

ഫ്രഞ്ച് ഗിയാനയിലെ കൊവ്‌റൂവില്‍ നിന്നാണ് ജിസാറ്റ് വിക്ഷേപിച്ചത്. പ്രധാനമായും ഡി.ടി.എച്ച് സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ളതാണ് ജിസാറ്റ്.

ഐ.എസ്.ആര്‍.ഒയുടെ ബാംഗ്ലൂര്‍ ആസ്ഥാനത്ത് വികസിപ്പിച്ചെടുത്ത ജിസാറ്റിന് 3100 കിലോഗ്രാം ഭാരമുണ്ട്. രാജ്യത്തെ ഏറ്റവും ഭാരമേറിയ ക്രതൃമോപഗ്രഹവും ഇതുതന്നെ.

ഏര്യന്‍-V യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോക്കറ്റാണ്.

ജിസാറ്റ് വിജയകരമായി വിക്ഷേപിച്ചതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചു. ഉപഗ്രഹം വിക്ഷേപിച്ചത് ഇന്ത്യയുടെ വലിയ നേട്ടമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.