എഡിറ്റര്‍
എഡിറ്റര്‍
ഗ്രീക്ക് തിരഞ്ഞെടുപ്പ്: ന്യൂഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം
എഡിറ്റര്‍
Monday 18th June 2012 11:50am

ഏതാന്‍സ് : ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു.

യൂറോപ്യന്‍ സാമ്പത്തിക പാക്കേജ് സ്വീകരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം. പാക്കേജിനെ അനുകൂലിക്കുന്നവരാണ് ന്യൂ ഡെമോക്രാറ്റ് പാര്‍ട്ടി.

സാമ്പത്തിക രക്ഷാപാക്കേജ് എതിര്‍ത്ത ഇടത് സഖ്യമായ സിറിസയാണ് കക്ഷിനിലയില്‍ രാണ്ടാമത്. തിരഞ്ഞെടുപ്പില്‍ രണ്ടാമതായെങ്കിലും പാക്കേജിനെ ഇനിയും എതിര്‍ക്കുമെന്ന് സിറിസ വ്യക്തമാക്കി.

ഒന്നരമാസത്തിനിടെ പാര്‍ലമെന്റിലേക്ക് നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. മുന്‍പ് നടന്ന  തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ലഭിച്ചിരുന്നില്ല.

Advertisement