Administrator
Administrator
കേന്ദ്രസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു
Administrator
Friday 23rd December 2011 12:00pm

mullapperiyarകൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു.   സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ മുന്‍ കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറി സി.ഡി തട്ടെ, ഡി.കെ. മേത്ത എന്നിവരാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നത്.

രാവിലെ പത്തുമണിയോടെ മുല്ലപ്പെരിയാറില്‍ എത്തിയ സംഘം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ആശയം വിനിമയം നടത്തി. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഇന്ന് ഉച്ചയോടെ സംഘം സന്ദര്‍ശിക്കും. തുടര്‍ന്നു തമിഴ്‌നാട്ടിലെ വൈഗൈ അണക്കെട്ടും സന്ദര്‍ശിച്ചശേഷം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍, സെല്‍ അംഗം ജെയിംസ് വില്‍സണ്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി. ലതിക എന്നിവരും വിദഗ്ധസംഘത്തെ അനുഗമിക്കുന്നുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തുന്നതിനാല്‍ ഇന്നു ഡാമുകളില്‍ വിനോദ സഞ്ചാരികള്‍ക്കു സന്ദര്‍ശനത്തിന് നിയന്ത്രണമുണ്ട്.

Malayalam News

Kerala News In English

Advertisement