എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം അനകൂല ലേഖനം; കേസരിയില്‍ പൊട്ടിത്തെറി
എഡിറ്റര്‍
Friday 2nd November 2012 2:00am

തിരുവനന്തപുരം: ആര്‍.എസ്.എസ് മുഖപത്രമായ കേസരിയില്‍ സെപ്റ്റംബര്‍ മുപ്പതിന് പ്രസിദ്ധീകരിച്ച കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനത്ത തുടര്‍ന്ന് സംഘടനയ്ക്കകത്തുണ്ടായ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് കേസരിയില്‍ കൂട്ടരാജി.

ലേഖനത്തില്‍ ആര്‍.എസ്.എസ്-സി.പി.ഐ.എം ഐക്യം അനിവാര്യതയെ കുറിച്ചായിരുന്നു ലേഖകന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് മോഹന്‍ദാസിനോട് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്.

Ads By Google

മോഹന്‍ ദാസിന്റെ രാജിയില്‍ പ്രതിഷേധിച്ച് അയോധ്യ പ്രിന്റേഴ്‌സ് മാനേജര്‍ ആര്‍.വി. ബാബുവും ആര്‍.എസ്.എസ് ദേശീയ പ്രചാരകും കേസരി പത്രാധിപരുമായ ജെ. നന്ദകുമാറും രാജിവെക്കുകയായിരുന്നു.

സംഘപരിവാറും സി.പി.ഐ.എമ്മും തമ്മിലുള്ള ശത്രുത മാറ്റിവെച്ച് ഇരുപാര്‍ട്ടികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ആര്‍.എസ്.എസ്സും സി.പി.ഐ.എമ്മും രാജ്യസ്‌നേഹത്തെ ചൊല്ലി പരസ്പരം കലഹിക്കേണ്ട കാര്യമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഇരു പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നത്. സി.പി.ഐ.എമ്മില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റാനാനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും പാര്‍ട്ടിക്ക് ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ ആശയതലത്തില്‍ മാത്രമല്ല പ്രായോഗികമായും ആര്‍.എസ്.എസ്സിന്റെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്നും ഇതിന്റെ ഫലമായാണ് കേരളത്തിലൊട്ടാകെ 200 സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് കൊലക്കത്തിക്കിരയാക്കിയത്.

അതിനാല്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വവും അവരുടെ ജീവന്റെ വിലയും നന്നായി അറിയാവുന്ന പാര്‍ട്ടിക്ക് ആര്‍.എസ്.എസ്സുമായി സൗഹൃദം പങ്കിടാന്‍ ആവില്ലെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഡൂള്‍ന്യൂസില്‍ എഴുതിയ ആര്‍.എസ്.എസ്സിനോട് സൗഹൃദമോ’ എന്ന ലേഖനത്തില്‍ പറയുന്നു.

Advertisement