എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ടി.എയില്‍ അദ്ധ്യാപകരുടെ കൂട്ടരാജി ; രാജിവെച്ച അദ്ധ്യാപകര്‍ പുതിയ സംഘടനയ്‌ക്കൊരുങ്ങുന്നു
എഡിറ്റര്‍
Saturday 11th August 2012 10:33pm

Kerala School Teachers Associationകോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എയില്‍  കൂട്ട രാജി. ജില്ലാ ഭാരവാഹികളടക്കം 59 അദ്ധ്യാപകരാണ് കെ.എസ്.ടി.എയില്‍ നിന്നും രാജി വെച്ചത്. വടകര ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ധ്യാപകരുടെ രാജി പ്രഖ്യാപനം നടന്നത്.

കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതിയംഗം പി.കെ രോഹിണി ടീച്ചറടക്കമുള്ള അദ്ധ്യാപകരാണ് ഇന്ന് പരസ്യമായി രാജി പ്രഖ്യാപിച്ചത്. ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന അദ്ധ്യാപക യോഗം പ്രശസ്ത ചിത്രകാരന്‍ ശ്രീനി പാലേരി കൊലപാതക രാഷ്ട്രീയത്തിനെതിരെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങളില്‍ ഡോ. ശശികുമാര്‍ പുറമേരി ‘മാറുന്ന ലോകത്ത് മാറേണ്ട അദ്ധ്യാപകന്‍’ എന്ന വിഷയത്തിലും ഇ. ശ്രീധരന്‍ ‘അദ്ധ്യാപകന്‍ കടമളും അവകാശങ്ങളും’ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു.

Ads By Google

രാജി വെച്ച അദ്ധ്യാകര്‍ ചേര്‍ന്ന് പുതിയ അദ്ധ്യാപക സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് കൂടിയ യോഗത്തില്‍ തീരുമാനമായി. അതിനായി താത്കാലിക സമിതിക്കും യോഗം രൂപം നല്‍കി. ടി.കെ ാേഹിണി ടാച്ചര്‍ പ്രസിഡന്റായും എം.എന്‍ പ്രമോദ്, കെ ബിനുകുമാര്‍ എന്നിവര്‍ വൈസ്് പ്രസിഡന്റെയും സി.സോമന്‍ സെക്രട്ടറിയായും, കെ. ദീപുരാജ്, കെ.പി. പവിത്രന്‍ എന്നിവര്‍ ജോയി്#റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.ടി.യെ ചോമ്പാല എക്‌സിക്യൂട്ടിവ് അംഗമായിരുന്ന കെ.പി. ബാബുവാണ് ട്രഷറര്‍.

കെ.എസ്.ടി.എ സ്വതന്ത്ര സംഘടനയായാണ് അറിയപ്പെടുന്നതെങ്കിലും സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയായാണ് അത് കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതെന്നും അതില്‍ നിന്ന് വ്യത്യസ്തമായി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് അദ്ധ്യാപകര്‍ക്കാവശ്യമെന്നും യോഗം വിലയിരുത്തി.

ചടങ്ങില്‍ കെ.എസ്.ടി.എ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി എം.ആര്‍. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു.

Advertisement