ലോസ് എഞ്ചല്‍സ് : ഒടുവില്‍ ഭൂമിക്കും വിലയിട്ടു. മൂവായിരം ട്രില്യണ്‍ പൗണ്ട്. ഗ്രെഗ് ലോഗ്ലിന്‍ എന്ന ഭൗമശാസ്ത്രഞ്ജനാണ് ഭൂമിക്ക് വിലയിട്ടിരിക്കുന്നത്.

ഭൂമിയുടെ ആകെമൂല്യം കണ്ടെത്താന്‍ സഹായിക്കുന്ന ഫോര്‍മുല താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്ക് വില നിശ്ചയിച്ചതെന്നും ഗ്രെഗ് പറഞ്ഞു.

ഭൂമിയുടെ വയസ്, വലുപ്പം, താപം, സാന്ദ്രത, ഊഷ്മാവ്, പിണ്ഡം എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്രെഗ് ഫോര്‍മുല തയ്യാറാക്കിയത്.