എഡിറ്റര്‍
എഡിറ്റര്‍
കേരള ട്രാവല്‍ മാര്‍ട്ടിലെ വ്യത്യസ്തനുഭവമായി കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സ്റ്റാള്‍
എഡിറ്റര്‍
Sunday 30th September 2012 7:30am

കൊച്ചി: കൊച്ചിയിലെ ലെ മെറഡിയനില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രദര്‍ശനത്തില്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുകയാണ് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സ്റ്റാള്‍. കേരളത്തിന്റെ സ്വന്തം ഉത്പ്പന്നങ്ങളായ ആറന്മുള കണ്ണാടി, കളിമണ്‍ പാത്രങ്ങള്‍, തെയ്യം, കഥകളി എന്നിവയുടെ മാതൃകകള്‍, മ്യൂറല്‍ പെയിന്റിങ്ങുകള്‍, പ്രകൃതിദത്തമായ നാരുകള്‍ ഉപയോഗിച്ചുള്ള കുട്ടകള്‍  മറ്റു ഉപകരണങ്ങള്‍, മുള, കൊമ്പ്, മരം എന്നിവ കൊണ്ടുള്ള കൗതുക വസ്തുക്കള്‍, തുടങ്ങിയവയാണ് മറ്റ് സ്റ്റാളുകളില്‍ നിന്ന് കേരള ഷോപ്പിങ് ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത്.

Ads By Google

ഇവയുടെ നിര്‍മാണ രീതി കണ്ട് മനസിലാക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം കേരള ട്രാവല്‍ മാര്‍ട്ടില്‍ എത്തുന്ന സ്വദേശികളും വിദേശികളുമായ കാണികളയേറെ ആകര്‍ഷിക്കുന്നുണ്ട്.

വിനോദ സഞ്ചാരത്തെയും കേരളീയ ഉത്പ്പന്നങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വ്യാപാര മേളയിലെ മുഖ്യ കണ്ണിയായി ജി.കെ.എസ്.എഫിനെ മാറ്റാന്‍ ഈ സ്റ്റാളിലെ ക്രമീകരണങ്ങളിലൂടെ സാധിക്കുമെന്നും ഇതിലൂടെ കേരളത്തിന്റെ തനത് ഉത്പ്പന്നങ്ങളുടെ പെരുമ കൂടുതല്‍ വ്യാപാര സംരംഭകരെ ഇവിടേക്ക് ആകര്‍ഷിക്കുമെന്നും ഡയറക്ടര്‍ ശ്രീ. യു വി ജോസ് പറയുന്നു.

Advertisement