എഡിറ്റര്‍
എഡിറ്റര്‍
‘വംശീയവിദ്വേഷിയായ ട്രെംപിനെ കാലുകുത്താന്‍ അനുവദിക്കരുത്’: ട്രംപ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത് വിലക്കി ഗ്രീന്‍സ് പാര്‍ട്ടി
എഡിറ്റര്‍
Wednesday 8th February 2017 5:33pm

trump-calls

സിഡ്‌നി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത് വിലക്കി ഗ്രീന്‍സ് പാര്‍ട്ടി. ട്രംപിന്റെ വംശീയ, വിദേശി വിദ്വേഷ നയങ്ങളും അഭിപ്രായങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍സ് പാര്‍ട്ടിയുടെ നീക്കം.

സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിദേശ രാജ്യത്തെ പ്രതിനിധി രാജ്യം സന്ദര്‍ശിക്കുന്നത് വിലക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന രീതിയില്‍ വിസ നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

‘ഏതെങ്കിലും ഒരു വിദേശ നേതാവിനെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കാനോ പ്രവേശം നിഷേധിക്കാനോ പാര്‍ലമെന്റിന് അവകാശമുണ്ട്.’ ഗ്രീന്‍സ് കുടിയേറ്റ വക്താവ് നിക് മെകിം പറഞ്ഞു.


Must Read:സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം 


‘ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അധിക്ഷേപവും, ഭിന്നശേഷിക്കാരെ പരിഹസിച്ചതും, വംശീയ വിദ്വേഷം നിറഞ്ഞ അഭിപ്രായങ്ങളും നയങ്ങളുമെല്ലാം ട്രംപിന്റെ സ്വഭാവദൂഷ്യത്തിന് ഉദാഹരണമാണ്.’ അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഓസ്‌ട്രേലിയയും യു.എസും തമ്മിലുള്ള സഹകരണം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഗ്രീന്‍സ് നേതാവ് റിച്ചാര്‍ഡ് ഡി നതാലെ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ താല്‍പര്യത്തിന് അനുസൃതമല്ല ഇതെന്നാരോപിച്ചായിരുന്നു റിച്ചാര്‍ഡ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.

Advertisement