എഡിറ്റര്‍
എഡിറ്റര്‍
3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീന്‍ലന്റിന്റെ മഞ്ഞുപുതപ്പ് ഇത്ര വലുതായിരുന്നില്ലെന്ന് പഠനം
എഡിറ്റര്‍
Sunday 24th November 2013 3:17pm

iceberg

വാഷിങ്ടണ്‍: 3000-5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീന്‍ലന്റിലെ തണുത്തു മരവിച്ച മഞ്ഞുപുതപ്പിന് ഇത്രയും വലിപ്പമില്ലായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍.

5000 മുതല്‍ 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കരയിലെ അന്തരീക്ഷം വളരെ ചൂടു പിടിച്ചതായിരുന്നു. ഇത് 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയും അങ്ങനെ തന്നെയായിരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം 3000 മുതല്‍ 5000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങളും ഇതുപോലെ ചൂടേറിയതായിരുന്നു.

കൂറ്റന്‍ പാറക്കെട്ടുകളെയും മറ്റും ഞെരിച്ചമര്‍ത്തി ചരല്‍ക്കൂമ്പാരമാക്കി മാറ്റിക്കൊണ്ട് ഒരു ബുള്‍ഡോസര്‍ കണക്കെയാണ് മഞ്ഞുപാളികള്‍ വളരുന്നത്. മൊറെയ്ന്‍സ് എന്നാണ് ഇതിന് പറയുന്നത്.

ഇവയില്‍ നിന്ന് ലഭിച്ച ചെറുമീനുകളുടെ 250 ഓളം ഫോസിലുകളാണ് പഠനവിധേയമാക്കിയത്. ഈ ഫോസിലുകളെല്ലാം തന്നെ 3000 മുതല്‍  5000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

ഇവയുടെ അമിനോ ആസിഡുകളുടെ ഘടനയാണ് പഠനവിധേയമാക്കിയത്. പ്രോട്ടീനുകളുടെ നിര്‍മാണഘടകങ്ങളാണ് അമിനോ ആസിഡുകള്‍. ഇവ രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ഒന്നിന്റെ പ്രതിബിംബമാണ് അടുത്തത്. ഡി, എല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ജീവിവര്‍ഗത്തിലെ അമിനോ ആസിഡുകള്‍ എല്‍ വിഭാഗത്തില്‍ പെടുന്നവയായിരിക്കും.

ജീവി മരിക്കുമ്പോള്‍ ഈ അമിനോ ആസിഡുകള്‍ വിഘടിക്കാനാരംഭിക്കും. ഉദാഹരണത്തിന് ഈ ചെറുമീനുകളിലെ  ഡി വിഭാഗത്തില്‍ പെടുന്ന അസ്പാര്‍ട്ടിക് ആസിഡ് എല്‍ വിഭാഗത്തിലേയ്ക്ക് മാറാന്‍ ആരംഭിച്ചിരുന്നു.

ഈയൊരു മാറ്റം വളരെ മന്ദഗതിയിലാണ്. അതിനാല്‍ ‘ഡി’യും ‘എല്‍’ ഉം തമ്മിലുള്ള അനുപാതം അവയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു.

ബഫലോ സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ജാസണ്‍ ബ്രിനറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ജിയോളജി ജേര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisement