തിരുവനന്തപുരം: ദൂരദര്‍ശനില്‍ സംപ്രേഷണംചെയ്ത ഗ്രീന്‍കേരള എക്‌സ്പ്രസ് റിയാലിറ്റി ഷോയില്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒരുകോടിരൂപയുടെ പുരസ്‌കാരം മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ സമ്മാനിച്ചു. മികച്ച മുന്‍സിപ്പാലിറ്റിക്കുള്ള പുരസ്‌കാരത്തിന് ഒറ്റപ്പാലം തിരഞ്ഞെടുത്തു. അരക്കോടിയാണ് ഒറ്റപ്പാലം പഞ്ചായത്തിന് ലഭിക്കുക.

മികച്ച രണ്ടാമത്തെ പഞ്ചായത്തായി പാലക്കാട് ജില്ലയിലെ അകത്തേത്തറയും മികച്ച രണ്ടാമത്തെ മുന്‍സിപ്പാലിറ്റിയായി മലപ്പുറവും തിരഞ്ഞെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ അടാട്ടാണ് മികച്ച മൂന്നാമത്തെ പഞ്ചായത്ത്. ദൂരദര്‍ശനും സി-ഡിറ്റും ചേര്‍ന്ന് തദ്ദേശഭരണ വകുപ്പ്, ശുചിത്വമിഷന്‍, കില എന്നിവയുടെ സഹായത്തോടെയാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.