എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം പദ്ധതി: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്
എഡിറ്റര്‍
Friday 14th March 2014 12:20pm

vizhinjam

ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതിയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ നോട്ടീസ്. കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്.

പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സ്വദേശികളായ മൂന്നുപേരാണ് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ പരാതി നല്‍കിയത്. പദ്ധതി ആവാസ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.

ആവശ്യമായ പഠനമില്ലാതെയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതെന്നും  പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍ ലോബികളുടെ പ്രേരണയാണ് പദ്ധതിക്കെതിരെ പ്രദേശവാസികള്‍ പരാതി സമര്‍പ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Advertisement