തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സജീവന്റെ നിയമം കേന്ദ്രം റദ്ദാക്കി. ദേശീയ ഹരിത ട്രിബ്യൂണലാണ് നിയമനം റദ്ദാക്കിയത്. ചെയര്‍മാന് മതിയായ യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാലാണ് നിയമനം റദ്ദാക്കിയത്.

ഹരിത ട്രിബ്യൂണലിന്റെ വിധി കേരള സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെയര്‍മാന് മതിയായ യോഗ്യതയില്ലെന്ന് നേരത്തെ തന്നെ ട്രിബ്യൂണല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും ചെയര്‍മാനെ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അതേസമയം, ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. നേരത്തെ, പെരിയാറിന്റെ മലിനീകരണത്തിന് മുഖ്യകാരണക്കാരായ സി.എം.ആര്‍.എല്ലിന് പരിസ്ഥിതി സൗഹൃദ പുരസ്‌കാരം നല്‍കിയതിന് മലീനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാരിനും നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഹരിത ട്രിബ്യൂണലിന്റെ പുതിയ നടപടി.