തിരുവനന്തപുരം: റംസാന്‍ നോമ്പ് കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ മുസ്‌ലിം സംഘടനാ നേതാക്കള്‍. നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.


Dont miss വ്യാജ വീഡിയോ പ്രചരണം; കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു 


മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ.ടി ജലീലീന്റെ ആവശ്യം അംഗീകരിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം നേതാക്കള്‍ നടത്തിയിരിക്കുന്നത്.

നോമ്പ് മാസത്തില്‍ സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശ പ്രകാരം നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്നായിരുന്നു യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നത്. മാലിന്യ നിര്‍മ്മാജ്ജനം നടപ്പിലാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ സംരഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.

യോഗ തീരുമാന പ്രകാരം ഇത്തവണത്തെ നോമ്പുതുറകളിലും ഇഫ്താര്‍ സംഗമങ്ങളില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവുകയില്ല.
കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവയാകും ഇത്തവണ ഉപയോഗിക്കുക. ഇവയുടെയും വെളളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


Dont miss ‘ഒരു പന ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വീടിന്റെ മുകളിലെ നിലയില്‍ എത്താമായിരുന്നു’; ഐ.സി.യുവിലെ ട്രോള്‍ താരമായി ബാഹുബലിയിലെ ‘റബ്ബര്‍ പന’ 


ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങളെ കുറിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഹല്ല് ഭാരവാഹികളെ അറിയിക്കണമെന്നും ഇമാമുമാര്‍ മുഖേന സന്ദേശം വെളളിയാഴ്ച ഖുത്തുബുകളില്‍ നല്‍കണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.