എഡിറ്റര്‍
എഡിറ്റര്‍
ബ്രസീലിലും ഗ്രീന്‍ പാസ്‌പോര്‍ട്ട്
എഡിറ്റര്‍
Tuesday 5th June 2012 8:03am

റിയോഡ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദേശീയരും സ്വദേശികളുമായവരുടെ പരിസ്ഥിതി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുക എന്നലക്ഷ്യത്തോടെ ബ്രസീല്‍ ഗ്രീന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കി.ബ്രസീല്‍ പരിസ്ഥിതി മന്ത്രി ഇസബെല്ല ടെക്‌സീരിയും യു. എന്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അച്ചിം സ്‌റ്റൈനറും ചേര്‍ന്നാണ് ഗ്രീന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്.

പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാമെന്നും യാത്രാവേളയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളുമാണ് പാസ്‌പോര്‍ട്ടിലുള്ളത്. രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം അനിവാര്യമാണെന്നും അതിനോടൊപ്പം തന്നെ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കാന്‍ കഴിയണമെന്നും സ്‌റ്റെയിന്‍ പറഞ്ഞു.

2010 ലെ ഫിഫ ലോകകപ്പിലായിരുന്നു ഇതിന് മുന്‍പ് ഗ്രീന്‍ പാസ്‌പോര്‍ട്ട് നിലവില്‍ വന്നത്. അന്ന് ഇക്ക്വഡോര്‍, കൊസ്‌റ്റോറിക്ക, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ പാസ്‌പോര്‍ട്ട് ഇറക്കിയിരുന്നു.

Advertisement