Categories

ച­ണ­ത്തില്‍ നിന്നു­മൊ­രു ‘ഗ്രീന്‍ കാര്‍’

വാന്‍­കൂവര്‍: ആ­ഗോ­ള­താ­പ­ന­ത്തി­ന്റേയും കാ­ലാവ­സ്ഥാ വ്യ­തി­യാ­ന­ത്തി­ന്റേ­യും ഇ­ക്കാല­ത്ത് ഗ്രീന്‍ പ­രി­സ്ഥി­തി­ക്ക് ഇ­ള­ങ്ങു­ന്ന കാ­റു­ക­ളാ­ണ് അ­ഭി­കാ­മ്യം. ഇ­ത്ത­ര­ത്തില്‍ ചണം­കൊ­ണ്ടു­ള്ള ഗ്രീന്‍­കാര്‍ നിര്‍­മ്മി­ച്ച് ശ്ര­ദ്ധ­നേ­ടി­യി­രി­ക്കു­ക­യാ­ണ് കാ­ന­ഡ­യില്‍ നി­ന്നു­ള്ള ക­മ്പ­നി­കള്‍.

ചണം­കൊ­ണ്ട് നിര്‍­മ്മി­ച്ച­വ­യാ­ണ് ‘കെ­സ്­ട്രല്‍’ എ­ന്ന് അ­റി­യ­പ്പെ­ടു­ന്ന ഈ കാ­റു­ക­ളു­ടെ പു­റംച­ട്ട. പ്ര­കൃ­തി­ക്ക­നു­കൂ­ലമാ­യ കാ­റു­കള്‍ ന­ിര്‍­മ്മിക്കു­ക എ­ന്ന ചി­ന്ത­യില്‍ നി­ന്നാ­ണ് ഗ്രീന്‍ കാ­റി­ന്റെ പി­റ­വി. കാ­ന­ഡ­യി­ലെ 15 ക­മ്പ­നി­ക­ളു­ടെ കണ്‍­സോ­ഷ്യ­മാ­ണ് കാര്‍ പു­റ­ത്തി­റ­ക്കാന്‍ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്നത്. വാന്‍­കൂ­വ­റില്‍ ന­ട­ക്കു­ന്ന ഇ­ല­ക്ട്രി­ക് മൊ­ബി­ലി­റ്റി ഷോ­യില്‍ കാര്‍ പു­റ­ത്തി­റ­ക്കാ­നാ­ണ് തീ­രു­മാ­നം.

മ­ണി­ക്കൂ­റില്‍ 4.5 മു­തല്‍ 17.3 കി­ലോ­വാ­ട്ട് എ­നര്‍­ജി നല്‍­കു­ന്ന ബാ­റ്റ­റി­ക­ളു­ടെ സ­ഹാ­യ­ത്തി­ലാ­ണ് കാ­റി­ന്റെ പ്ര­വര്‍­ത്തനം. മ­ണി­ക്കൂ­റില്‍ 90 കി.മീ വ­രെ­യാ­ണ് കാ­റി­ന്റെ പ­ര­മാവ­ധി വേഗ­ത. അ­ടു­ത്ത വര്‍­ഷ­ത്തോ­ടെ 20 ‘കെ­സ്­ട്ര­ലു­കള്‍’ നി­ര­ത്തി­ലി­റ­ക്കാ­നാ­ണ് തീ­രു­മാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.