എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക മാന്ദ്യം: ഗ്രീസിലും സ്‌പെയിനിലും പണിമുടക്കിനിടെ സംഘര്‍ഷം
എഡിറ്റര്‍
Thursday 27th September 2012 7:30am

ഗ്രീസ്: കടുത്ത സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് സ്‌പെയിനിലും ഗ്രീസിലും നടന്ന പണിമുടക്കില്‍ സംഘര്‍ഷം. തെരുവിലിറങ്ങിയ ജനങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.

Ads By Google

സര്‍ക്കാറിന്റെ കര്‍ക്കശ സാമ്പത്തിക നയത്തിനെതിരെ ഗ്രീക് തലസ്ഥാനമായ ആതന്‍സില്‍ നടന്ന റാലിയില്‍ 50,000 പേരാണ് പങ്കെടുത്തത്. പ്രകടനക്കാര്‍ പെട്രോള്‍ ബോംബുകളും കുപ്പികളും പൊലീസിനുനേരെ വലിച്ചെറിഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ പ്രകടനക്കാരെ തടഞ്ഞ പൊലീസ് കുരുമുളക് പൊടിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് സമരക്കാരെ നേരിട്ടത്.

‘ജനങ്ങളേ പോരാടുക’ ‘അധികൃതര്‍ ജനങ്ങളുടെ രക്തം ഊറ്റുന്നു’തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ റാലി ജൂണില്‍ പുതിയ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ഏറ്റവും വലിയ ജനകീയ ശക്തിപ്രകടനമായിരുന്നു. സ്പാനിഷ് തലസ്ഥാനമായ മഡ്രിഡില്‍ നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 60 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുതിയ സാമ്പത്തിക അച്ചടക്കം പ്രഖ്യാപിക്കാനിരിക്കെ പാര്‍ലമെന്റ് കീഴടക്കുക എന്ന പേരിലായിരുന്നു പ്രകടനം.

Advertisement