ന്യൂദല്‍ഹി: ഗ്രീഡി പൊളിടിക്‌സ് കെ.പി.സി.സി നിലപാടല്ലെന്ന് ഹസ്സന് രമേശ് ചെന്നിത്തലയുടെ മറുപടി. ഹസ്സന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രസ്താവന പാടില്ലെന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ദല്‍ഹിയില്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Ads By Google

Subscribe Us:

യു.ഡി.എഫ് എം.എല്‍.എമാരുടേത് ഗ്രീന്‍ പൊളിടിക്‌സല്ല, ഗ്രീഡി പൊളിടിക്‌സാണെന്നായിരുന്നു ഹസ്സന്‍ പറഞ്ഞത്.
കെ.പി.സി.സി പുന:സംഘടന ഉടന്‍ നടപ്പിലാക്കുമെന്നും പുന:സംഘടനയില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചു മാത്രമെ പുന:സംഘടന നടത്തൂ. കെ.പി.സി.സി യോഗത്തില്‍ മുഖ്യമന്ത്രിക്ക് വരാന്‍ കഴിയാതിരുന്നത് ഔദ്യോഗിക തിരക്കുകള്‍ കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത് അസാധാരണ നടപടിയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എം.എം. ഹസ്സന്‍ ആര്‍ത്തിപൂണ്ട ദേശാടനപക്ഷിയാണെന്ന് ടി.എന്‍. പ്രതാപനും വി.ഡി. സതീശനും പറഞ്ഞു. ഹസ്സന്‍ മത്സരിച്ച മണ്ഡലങ്ങളെല്ലാം പിന്നീട് കോണ്‍ഗ്രസ്സിന് കിട്ടാതായെന്നും അവര്‍ ആരോപിച്ചു.