ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ ഗ്രീസിന് 17.41ബില്യണ്‍ ഡോളര്‍ കൂടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ശനിയാഴ്ച നടന്ന 17 യൂറോസോണ്‍ ധനമന്ത്രിമാരുടെ കോണ്‍ഫറന്‍സിലാണ് തീരുമാനമുണ്ടായത്. അന്തര്‍ദേശീയ നാണ്യ നിധിയുടെ അംഗീകാരം ലഭിച്ചാല്‍ ജൂലൈ 15ന് ധനസഹായം നല്‍കും.

ഗ്രീസിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ ജൂലൈ 8ന് ഐ.എം.എഫ് മീറ്റിംങ് നടക്കും. പുതിയ സാമ്പത്തിക സഹായത്തോടും പരിഷ്‌കാരങ്ങളോടും ഗ്രീക്ക് അധികൃതര്‍ ശക്തമായ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യൂറോഗ്രൂപ്പ് ചെയര്‍മാന്‍ ജീന്‍ ക്ലോഡ് ജംങ്കര്‍ പറഞ്ഞു.

Subscribe Us:

രണ്ടാമത്തെ സഹായധനപദ്ധതിയില്‍ സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങള്‍ വിശദപഠനങ്ങള്‍ക്കുശേഷം അടുത്താഴ്ച ആരംഭിക്കും. രണ്ടാം ധനസഹായ പദ്ധതിപ്രകാരം 159.6ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറോടെ മാത്രമേ ഇതിന് അന്തിമ തീരുമാനമാകൂ.