ബ്രസല്‍സ്: കടക്കെണിയിലായ ഗ്രീസിന് രണ്ടാമതും സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ധനമന്ത്രിമാര്‍ തീരുമാനിച്ചു. ഗ്രീസിന്റെ കടക്കെണി ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെ യോഗം ചേര്‍ന്നശേഷമാണ് സാമ്പത്തിക പാക്കേജ് നല്‍കാന്‍ ധാരണയായത്.

130 ബില്യണ്‍ യൂറോയുടെ സഹായമാണ് പുതിയ പാക്കേജിലൂടെ ഗ്രീസിന് ലഭിക്കുക. ഇതിന് മുമ്പ് ചേര്‍ന്ന യോഗത്തില്‍ ഗ്രീസിനു 130 ബില്യണ്‍ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇത് അടിയന്തരമായി നല്‍കുന്നതു സംബന്ധിച്ചാണ് ഇന്നത്തെ യോഗത്തില്‍ ചര്‍്ച്ച ചെയ്തത്. ബാങ്കിന്റെ ജപ്തി നടപടികളില്‍ നിന്നു രക്ഷ നേടാന്‍ ഈ സഹായ പാക്കെജ് എത്രയും വേഗം ലഭിക്കണമെന്നു ഗ്രീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രീസ് സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നു യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

അതേസമയം ഈ സഹായം കൊണ്ട് ഗ്രീസിന്റെ പ്രതിസന്ധി ഏറെക്കുറെ മാറുമെങ്കിലും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് പര്യാപ്തമാവില്ലെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ 160 ശതമാനമാണ് ഗ്രീസിന്റെ ഇപ്പോഴത്തെ കടം. മാര്‍ച്ച് 20ന് ഈ കടം തീര്‍ത്തില്ലെങ്കില്‍ ഗ്രീസ് പാപ്പരാകും.

ഇതിനിടെ ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയ ചെലവുചുരുക്കല്‍ ബില്ലിനെത്തുടര്‍ന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരേ രാജ്യത്തു വ്യാപക പ്രതിഷേധമാണു നടക്കുന്നത്.

Malayalam News

Kerala News In English