Categories

ഗ്രീസ് സാമ്പത്തിക പാക്കേജിന് യൂറോസോണ്‍ അംഗീകാരം

ജര്‍മ്മനി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യൂറോസോണ്‍ അംഗീകാരം നല്‍കി. 109 ബില്ല്യണ്‍ ഡോളറാണ് പ്രത്യേക സാമ്പത്തിക സഹായമെന്ന നിലയില്‍ അനുവദിക്കുക.

പതിനേഴ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോസോണ്‍ ഐ എം എഫിന്റെ അംഗീകാരത്തോട് കൂടിയാണ് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചത്. ചുരുങ്ങിയ പലിശനിരക്കില്‍ 15 വര്‍ഷത്തെ കാലയളവിലെക്കാണ് പാക്കേജ് അനുവദിച്ചിരിക്കുന്നത്. വിവധ ബാങ്കുകളും സ്വകാര്യനിക്ഷേപകരും ഉള്‍പ്പെടുന്ന ആഗോള വാണിജ്യ സംഘടനയാണ് യൂറോസോണ്‍. സാമ്പത്തിക പാക്കേജില്‍ 135 ബില്ല്യണ്‍ ഡോളറും സ്വകാര്യ നിക്ഷേപകരാണ് നല്‍കുന്നത്.

യൂറോസോണിന്റെ തീരുമാനത്തെ ഫ്രഞ്ച് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സഹായം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വളരെയധികം സഹായകരമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഗ്രീസിന് സാമ്പത്തിക സഹായം അനുവദിച്ച യൂറോസോണിന്റെ നടപടി സാനമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിക്കും പ്രതീക്ഷ നല്‍കുന്നു.

നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐ.എം.എഫില്‍ നിന്നുമായി ഗ്രീസ് 15,000 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. എന്നാല്‍, സാമ്പത്തിക ഞെരുക്കം കാരണം കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനും ഐ.എം.എഫിനും കടം എഴുതിത്തള്ളേണ്ടിവന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച