വാഷിങ്ടണ്‍: കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ മനുഷ്യ വലിപ്പമുള്ള റോബോട്ടുകള്‍ വികസിപ്പിച്ചെടുത്തു.ഈ റോബോട്ടുകള്‍ക്ക് നോട്ടീസ് ബോര്‍ഡും സിഗ്നല്‍ ബോര്‍ഡുമൊക്കെ വായിക്കാനാകും.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ ഗ്രാസ്പ് (GRASP) ലാബാണ് ഈ അപൂര്‍വ്വ നേട്ടം കൈരിച്ചിരിക്കുന്നത്. പി.ആര്‍2 എന്ന ഈ റോബോട്ട് വളരെ പെട്ടെന്നുതന്നെ ബോര്‍ഡിലുള്ള അക്ഷരങ്ങളെ മനസിലാക്കുയും വായിക്കുകയും ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറഞ്ഞു.

‘ഗ്രാസ്പി’ എന്നാണ് അവര്‍ ഇതിനിട്ടിരിക്കുന്ന പേര്. ഇതിന്റെ കഴിവ് ഇനിയും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.