കൊച്ചി: അഞ്ചാമത് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. കേരളത്തിന്റെ വ്യാപാരോല്‍സവത്തിന് വൈകിട്ട് അഞ്ചിനു മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

മൊത്തം 101 കിലോ സ്വര്‍ണമാണു വ്യാപാരമേളയില്‍ അംഗങ്ങളായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവരെ കാത്തിരിക്കുന്നത്. മെഗാസമ്മാനം ഒരു കിലോ സ്വര്‍ണ്ണവും രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. 46 ദിവസമാണ് മേള നടക്കുന്നത്.

Subscribe Us:

കേന്ദ്രമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സിനിമാ നടന്‍മാരായ മമ്മൂട്ടി, ജയറാം, മേയര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും.

വാണിജ്യ മേഖലയ്ക്ക് ഉണര്‍വു നല്‍കി കേരളത്തെ മികച്ച വാണിജ്യകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു നാലുവര്‍ഷം മുന്‍പു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായത്. ജി.കെ.എസ്.എഫിന്റെ നാലാം സീസണില്‍ 2,200 കോടി രൂപയുടെ വില്‍പനയാണു നടന്നത്.

Malayalam News
Kerala News in English