എഡിറ്റര്‍
എഡിറ്റര്‍
ഗ്രാമി അവാര്‍ഡ്: വിആര്‍ യങ് മികച്ച ഗാനം
എഡിറ്റര്‍
Tuesday 12th February 2013 10:32am

ലോസ് ഏഞ്ചല്‍സ്: അമ്പത്തഞ്ചാമത് ഗ്രാമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ഇന്‍ഡിപോപ്പ് ബാന്‍ഡ് ഫണ്ണിന്റെ വി ആര്‍ യങ്ങ്  നേടി. ലോസ് ഏഞ്ചല്‍സ് സ്റ്റാപ്ള്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിഖ്യാത ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

Ads By Google

പ്രശസ്ത ബെല്‍ജിയം ഓസ്‌ട്രേലിയന്‍ ഗായകനും രചയിതാവുമായ   ഗോത്യോയുടെ ‘സംബഡി ദാറ്റ് ഐ യൂസ്ഡ് ടു നോ’  റെക്കോഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. കൂടാതെ മറ്റ്  മൂന്ന് പുരസ്‌കാരങ്ങളും  ഗോത്യോ സ്വന്തമാക്കി.

ആറ് നാമനിര്‍ദേശങ്ങള്‍ ലഭിച്ച  ദ ബ്ലാക്ക് കീസിന് 4 പുരസ്‌ക്കാരങ്ങല്‍ ലഭിച്ചു.  ഈ വര്‍ഷത്തെ മികച്ച ആല്‍ബമായി  മംമ്‌ഫോര്‍ഡ് ആന്‍ഡ് സണ്‍സിന്റെ ‘ബാബേല്‍’  തിരഞ്ഞെടുക്കപ്പെട്ടു. മ്യൂസിക് വീഡിയോവിനുള്ള പുരസ്‌കാരവും മംമ്‌ഫോര്‍ഡ് ആന്‍ഡ് സണ്‍സ് തന്നെ സ്വന്തമാക്കി.

കഴിഞ്ഞവര്‍ഷം ആറ് ഗ്രാമി പുരസ്‌ക്കാരം ലഭിച്ച പോപ്പ് ഗായിക അഡേലെയാണ് ബാബേലിനുള്ള പുരസ്‌കാരം നല്‍കിയത്.

Advertisement