എഡിറ്റര്‍
എഡിറ്റര്‍
നൂറാം ടെസ്റ്റ് റെക്കോര്‍ഡ് ഇനി ഗ്രയിം സ്മിത്തിന് സ്വന്തം
എഡിറ്റര്‍
Tuesday 29th January 2013 4:22pm

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത് നൂറ് ടെസ്റ്റ് തികക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാകും. വെള്ളിയാഴ്ച പാക്കിസ്ഥാനെതിരെ തുടങ്ങുന്ന ഒന്നാം ടെസ്റ്റ് പരമ്പരയിലാണ് സ്മിത്ത് ഈ നേട്ടം കൈവരിക്കുക. വരുന്ന വെള്ളിയാഴ്ച  32 വയസ്സ് തികയും എന്ന ഒരു പ്രത്യേകതയും സ്മിത്തിനുണ്ട്. ഇതുവരെ 98 കളികളിലാണ് സ്മിത്ത ദക്ഷിണാഫ്രിക്കയെ നയിച്ചത്.

Ads By Google

കൂടാതെ സ്മിത്തിന്റെ ഈ ലോകനേട്ടം ആഘോഷിക്കാന്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ സ്മിത്ത് ആരാധകര്‍. ടീം ജേഴ്‌സിയുടെ കൂറ്റന്‍ മാതൃക ആദ്ദേഹത്തിന് സമ്മാനിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സി.ഇ.ഒ ജാക്ക് ഫൗള്‍ പറഞ്ഞു. ജേഴ്‌സിയില്‍ ആരാധകര്‍ക്ക് ഒപ്പ് വെക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

2003 ലെ ലോകകപ്പിന് ശേഷം പ്രതിസന്ധിയിലായ ടീമിനെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചത് സ്മിത്തായിരുന്നു. അന്ന്ഏറ്റെടുത്ത നായകവേഷം സ്മിത്ത് ഇന്നും നന്നായി കൈകാര്യം ചെയ്തു.

കളിയുടെ ഇടവേളകളില്‍ സ്മിത്തിന് ജന്മദിനാശംസകള്‍ നേരാന്‍ ആരാധകര്‍ക്ക് പ്രത്യേകസൗകര്യം ഒരുക്കുന്നുണ്ട്. 107 ടെസ്റ്റ്ുകള്‍ കളിച്ച സ്മിത്ത 49.28 ശരാശരിയില്‍ 8624 റണ്‍സ എടുത്തിട്ടുണ്ട്. 26 സെഞ്ചുറികളും 36 അര്‍ദ്ധസെഞ്ചുറികളും സ്മിത്തിനായുണ്ട്. 277 ആണ് സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 189 ഏകദിനത്തിലൂടെ 39.13 ശരാശരിയില്‍ 6887 റണ്‍സും സ്മിത്ത് എടുത്തിട്ടുണ്ട്.

ഏത് പ്രതിസ്ന്ധിയിലും ടീമിനെയും രാജ്യത്തെയും ഒരു പോലെ കൊണ്ടുപോയ നായകനാണ്  ഗ്രയിം സ്മിത്ത്. ഇത് കായികലോകത്തിന് വലിയ പ്രചോദനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Advertisement