Categories

Headlines

മുസ്‌ലീം വിവാഹം: വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

muslim-marriage

കൊച്ചി: മുസ്‌ലീം വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കുലറിനെ ചോദ്യം ചെയ്ത് പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച്ചത്തെ സമയം നല്‍കണമെന്നും അഡ്വ. ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.

Ads By Google

രണ്ടാഴ്ച്ചക്കുള്ളില്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശൈശവ വിവാഹങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇത് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ നിയമ നടപടിയെടുക്കണമെന്നും ഹരജിയില്‍ പുനര്‍ജനി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ സര്‍ക്കുലറിന് ആധാരമായ ഡോക്യുമെന്റുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഇത് കോടതിയില്‍ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.

വി.എച്ച്.പിയും സര്‍ക്കുലറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അഡ്വ. കെ ദണ്ഡപാണിയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.  ചീഫ് ജസ്റ്റിസ്് മഞ്ജുള ചെല്ലൂരിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് സര്‍ക്കാരിന് രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചത്.

മുസ്‌ലീം കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്ന സര്‍ക്കുലറാണ് വിവാദത്തിലായത്.  2006 ലെ ശൈശവ വിവാഹ നിരോധന നിയമം  മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് പുറത്തിറക്കിയത്.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18  ഉം ആണ്‍കുട്ടികളുടേത് 21 ഉം വയസ്സാക്കിയുളള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

2013 ജൂണ്‍ നാലിന് തദ്ദേശ വകുപ്പ് നല്‍കിയ ഉത്തരവ് രാജ്യത്തെ നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ളതാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 16 വയസ്സ് തികയാത്ത സ്ത്രീയും വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

16 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമസാധുത നല്‍കുന്ന സര്‍ക്കുലറിനെതിരേ വിവിധ സംഘടകനളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം വനിതാ സംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും അടക്കമുള്ളവര്‍ ഇതിനെതിരേ വന്നിരുന്നു.

Tagged with: