കോട്ടയം: റോഡുകളുടെ ജോലി ഏറ്റെടുത്ത ശേഷം മന:പൂര്‍വം ചെയ്യാതിരിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന് പൊതു മരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരം കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കി കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

പൂതിയ റോഡുനയം ഉടന്‍ രൂപീകരിക്കുമെന്നും ഇടറോഡുകളും കവലകളും വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.